പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

 പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വോക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനം വിജയമാണ് ഇത്തവണ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 78.39 ശതമാനം വിജയവും നേടി.

78.39% ആണ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി വിജയ ശതമാനം. വിജയശതമാനം കൂടുതല്‍ എറണാകുളത്തും (87.55%), കുറവ് പത്തനംതിട്ടയിലുമാണ് (79.59%). 33,815 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം അറിയാം.

PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.