ലോസ് ഏഞ്ചൽസ് : യേശു ക്രിസ്തുവിലുള്ള തൻ്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് 'മാൽക്കം ഇൻ ദി മിഡിൽ', 'ഏജന്റ് കോഡി ബാങ്ക്സ്' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ നേടിയ ഹോളിവുഡ് താരം ഫ്രാങ്കി മുനിസ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലൂടെ നടത്തിയ ഈ വെളിപ്പെടുത്തൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്കിടയിൽ ചർച്ചാവിഷയമായി.
"യേശു ക്രിസ്തുവിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്നു പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ആരൊക്കെയാണ് എൻ്റെ കൂടെയുള്ളത്?" - മുനിസ് തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. രണ്ടു ദശലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടത്.
ആറു വർഷം മുൻപ് ഒരു ദീർഘദൂര ഡ്രൈവിംഗിനിടെ ക്രിസ്തീയ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന കെ-ലവ് എന്ന റേഡിയോയുടെ മൊബൈൽ ആപ്ലിക്കേഷൻ കേൾക്കാൻ ഇടയായതാണ് ദൈവസ്നേഹം തിരിച്ചറിയാൻ കാരണമായതെന്ന് അദേഹം പറയുന്നു.
“അന്ന് മുതൽ ആ റേഡിയോ ഓഫ് ചെയ്തിട്ടില്ല. ഞായറാഴ്ചകളിൽ പള്ളിയിൽ പോകാൻ തുടങ്ങി. വിശ്വാസത്തിൽ കൂടുതൽ ഇടപഴകാൻ തുടങ്ങി. അതെല്ലാം ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്.” ഫ്രാങ്കി മുനിസ് പറഞ്ഞു.
"ക്രിസ്ത്യൻ കലാകാരന്മാരായ ബ്രാൻഡൻ ലേക്ക്, ഫിൽ വിക്കാം, ആൻഡ്രൂ റിപ്പ് എന്നിവരുടെ സംഗീതം കേൾക്കുന്നത് തനിക്ക് ഇഷ്ടമാണ്. ക്രിസ്ത്യൻ സംഗീതം കേൾക്കുന്നത് സമ്മർദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും നമ്മെ ശരിയായ മാനസികാവസ്ഥയിൽ എത്തിക്കുകയും ചെയ്യും"- ഫ്രാങ്കി മുനിസ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.