തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സിലാണ് 2.8 കോടി പുസ്തകങ്ങള്‍ അച്ചടിച്ചത്. പുസ്തകങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സിലാണ് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വേണ്ട പുസ്തകങ്ങള്‍ അച്ചടിക്കുന്നത്.
പ്രിന്റിങ്, ബൈന്‍ഡിങ്, വിതരണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ അധികസമയം ജോലി ചെയ്താണു കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ വോളിയം ടെക്സ്റ്റ് ബുക്കുകള്‍ക്ക് അറുപതു കോടി രൂപയാണ് ചിലവായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v