മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ പിടിയിലായ മൂന്ന് പ്രതികളും റിമാൻഡിൽ. രണ്ട് പ്രതികൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് ഇനിയും തെളിവെടുപ്പ് നടത്താനുള്ളത്.
സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ ചൈന്നെയിൽനിന്ന് പിടിയിലായ ഫർഹാനയേയും, ഷിബിലിയേയുമാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പൊലിസ് ഉന്നയിച്ചെങ്കിലും മജിസ്‌ട്രേറ്റ് അനുവദിച്ചില്ല. കേസിലെ കൂട്ട് പ്രതിയായ ആഷിഖിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പൊലിസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണുൾപ്പെടെയുള്ളവ ഇനിയും കണ്ടെടുക്കാനുണ്ട്.
തുടർ തെളിവെടുപ്പിനായി ഷിബിലിയേയും, ഫർഹാനയേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ വീണ്ടും അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലടക്കം പ്രതികളെ എത്തിച്ചാണ് തെളിവ് ശേഖരിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.