ന്യൂഡൽഹി: ഈ വർഷാവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 സീറ്റുകൾ നേടി വിജയിക്കുമെന്ന് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ.
കർണാടക തെരഞ്ഞെടുപ്പിൽ കണ്ട മാജിക് മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും ആവർത്തിക്കും. സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളിൽ 150 ലധികം സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് വിലയിരുത്തലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ മധ്യപ്രദേശിലെ പാർട്ടി നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ ചുമതലയുള്ള കമൽ നാഥും പങ്കെടുത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടി പ്രവർത്തകരെ സജീവമാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഏതാണ്ട് നാല് മാസമാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. തെരഞ്ഞെടുപ്പിനെ കുറിച്ചും മറ്റ് വിഷയങ്ങളെ കുറിച്ചുമാണ് തങ്ങൾ ചർച്ച ചെയ്തതെന്ന് കമൽ നാഥ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.