ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരെ സിസോദിയ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തോടു അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. സിസോദിയ സ്വാധീനമുള്ള ആളായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടെ ഹൈക്കോടതി പറഞ്ഞു.
സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കണക്കിലെടുത്ത് ഡല്‍ഹി റോസ് അവന്യൂ കോടതി ആം ആദ്മി പാര്‍ട്ടി നേതാവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ഒന്നു വരെ നീട്ടുകയും കസേരയും മേശയും നല്‍കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കാന്‍ ജയില്‍ അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.