ചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ കുടുങ്ങിയ വയോധികന്‍ മരിച്ചു. പെരുങ്കുഴി സ്വദേശി യോഹന്നാന്‍ (72) ആണ് മരിച്ചത്. 12 മണിക്കൂറിനു ശേഷമാണ് യോഹന്നാനെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ റിങ് ഇടിഞ്ഞ് കാലിലേക്ക് വീണായിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രം ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.