മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപി സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു

മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപി സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം സുരേഷ് ധനോര്‍ക്കര്‍ (48) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.

വെള്ളിയാഴ്ച നാഗ്പുരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നിലഗുരുതരമായതോടെ വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിദര്‍ഭയിലെ ചന്ദ്രപുര്‍ മണ്ഡലത്തില്‍നിന്നാണ് ജയിച്ചത്. 

സുരേഷ് ധനോര്‍ക്കറുടെ വിയോഗത്തോടെ ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭയില്‍ മഹാരാഷ്ട്രയില്‍നിന്ന് കോണ്‍ഗ്രസിന് പ്രതിനിധി ഇല്ലാതെയായി. 2019 ല്‍ സുരേഷ് ധനോര്‍ക്കര്‍ മാത്രമാണ് ജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.