കേരളത്തില്‍ എന്‍ഐഎ റെയ്ഡ്; പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബീഹാറിലും പരിശോധന

കേരളത്തില്‍ എന്‍ഐഎ റെയ്ഡ്; പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബീഹാറിലും പരിശോധന

തിരുവനന്തപുരം: പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തെ കൂടാതെ ബിഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബിഹാറിലെ റെയ്ഡ്. കാസര്‍ഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരില്‍ മുനീറിന്റെ വീട്ടിലാണ് കേരളത്തില്‍ പരിശോധന നടത്തിയത്. കേസില്‍ കുഞ്ചത്തൂര്‍ സ്വദേശി ആബിദ് നേരത്തെ അറസ്റ്റിലായിരുന്നു. ദക്ഷിണ കന്നഡ ജില്ലയില്‍ 16 ഇടങ്ങളിലും റെയ്ഡ് തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.