അരിക്കൊമ്പന്‍ ഷണ്‍മുഖ നദി ഡാം പരിസരത്ത് തന്നെ; അഞ്ചാം ദിവസവും നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

അരിക്കൊമ്പന്‍ ഷണ്‍മുഖ നദി ഡാം പരിസരത്ത് തന്നെ; അഞ്ചാം ദിവസവും നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

കമ്പം: പിടികൊടുക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വട്ടം കറക്കുന്ന അരിക്കൊമ്പനെ അഞ്ചാം ദിവസവും മയക്കുവെടി വെക്കാനായില്ല. ഷണ്‍മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍.

ആന കമ്പത്തെ വനാതിര്‍ത്തി ഗ്രാമങ്ങളിലെത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാല്‍ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

വനാതിര്‍ത്തിയില്‍ തന്നെ തുടരുന്ന ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടല്‍. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന്‍ കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്‌നലില്‍ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. നിലവില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.