സൈനിക ചാര ഉപഗ്രഹം ഉടന്‍ ഭ്രമണപഥത്തില്‍ പ്രവേശിപ്പിച്ചു നിരീക്ഷണ ശ്രമങ്ങള്‍ വേഗത്തിലാക്കും: കിം യോ ജോങ്

സൈനിക ചാര ഉപഗ്രഹം ഉടന്‍ ഭ്രമണപഥത്തില്‍ പ്രവേശിപ്പിച്ചു നിരീക്ഷണ ശ്രമങ്ങള്‍ വേഗത്തിലാക്കും: കിം യോ ജോങ്

പ്യോങ്യാംഗ്: തങ്ങളുടെ രാജ്യത്തിന്റെ സൈനിക ചാര ഉപഗ്രഹം ഉടന്‍ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നും സൈനിക നിരീക്ഷണ ശ്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഉത്തര കൊറിയയുടെ കിം യോ ജോങ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച നടന്ന ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇവരുടെ പരാമര്‍ശം.

രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം എന്‍ജിനിലെ തകരാര്‍ മൂലം കഴിഞ്ഞ ദിവസം കടലില്‍ പതിച്ചിരുന്നു. ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമം ഇതോടെ പരാജയപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കു പടിഞ്ഞാറന്‍ ടോങ് ചാങി മേഖലയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

എന്നാല്‍, രഹസ്യാന്വേഷണ മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്ന് അറിയാമെന്നു കിം ജോങ് ഉന്നിന്റെ സഹോദരിയായ കിം യോ ജോങ് പ്രതികരിച്ചത്. യുഎസും മറ്റ് രാജ്യങ്ങളും ഇതിനകം ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിനാല്‍ തന്റെ രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണത്തെ കുറിച്ചുള്ള വ്യാപകമായ വിമര്‍ശനം സ്വയം വൈരുദ്ധ്യം ആണെന്നും കിം യോ ജോങ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.