ദുബായില്‍ മരുന്നുകള്‍ പറന്നെത്തും; ഡ്രോണ്‍ പരീക്ഷണം വിജയം

ദുബായില്‍ മരുന്നുകള്‍ പറന്നെത്തും; ഡ്രോണ്‍ പരീക്ഷണം വിജയം

ദുബായ്: രോഗിയുടെ വീട്ടില്‍ പറന്നെത്തി മരുന്നുകള്‍ നല്‍കി ഡ്രോണുകള്‍. ദുബായ് ഫഖീഹ് യൂണിവേഴ്‌സിറ്റി ആശുപത്രിയാണ് പുതിയ പരീക്ഷണം നടത്തിയത്. ആശുപത്രിയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള ദുബായ് സിലിക്കൺ ഒയാസിസിലെ സെഡ്രെ വില്ലസിലെ വീട്ടിലുളള രോഗിയ്ക്കാണ് മരുന്ന് എത്തിച്ചത്.

പ്രത്യേക സാമ്പത്തിക സോണും ദുബായ് ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി അംഗവുമായ ഡിഎസ്ഒയിൽ കഴിഞ്ഞ ഒരു വർഷമായി ഇതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടത്തിവരികയാണ്.
ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം.

2021-ൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഡ്രോൺ ഗതാഗതം പരീക്ഷണം ആരംഭിച്ചത്. ആരോഗ്യ സേവനം എല്ലായിടത്തും എത്തിക്കാനും ഡിജിറ്റലൈസേഷൻ കൈവരിക്കുന്നതിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.