ആൻഡ്രോയിഡ് പതിനൊന്നും (Android - 11) മികച്ച ഫീച്ചറുകളും

ആൻഡ്രോയിഡ് പതിനൊന്നും (Android - 11) മികച്ച ഫീച്ചറുകളും

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഈ സെപ്റ്റംബർ 8-ാം തിയതി ആണ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കിയത്. ഫെബ്രുവരിയിൽ പുതിയ പതിപ്പ് ഉടനെ ഇറക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം, ജൂണിൽ ഒരു ബീറ്റ വെർഷൻ പുറത്തിറക്കിയിരുന്നു. അതിനുശേഷം, ഗൂഗിൾ സ്മാർട്ട്‌ഫോണിലും ടാബ്‌ലെറ്റുകളിലും ഉപയോഗിക്കാവുന്ന ആൻഡ്രോയിഡ്-11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ സ്റ്റേബിൾ വെർഷൻ എല്ലാവർക്കും ലഭിക്കത്തക്ക വിധം ഗൂഗിൾ ഇപ്പോൾ നല്കി തുടങ്ങി. എപ്പോഴത്തെയും പോലെ ഈ തവണയും ആദ്യം ഇറങ്ങുക ഗൂഗിൾ പിക്സൽ ഫോണുകളിൽ ആകും. അതിനു ശേഷം മറ്റ് സാധാരണ ഫോണുകളിൽ ലഭിക്കാൻ കുറച്ചുകൂടി സമയം വേണ്ടി വരും. കാരണം ഓരോ കമ്പനികളും തങ്ങളുടെ യൂസർ ഇൻറർഫേസ് (UI) പ്രത്യേകമായി ഡിസൈൻ ചെയ്തു ഇറക്കുകയാണല്ലോ പതിവ്.

ആൻഡ്രോയിഡിന്റെ പതിനൊന്നാമത് വെർഷൻ വരുമ്പോൾ ഗൂഗിൾ നല്കുന്ന പ്രധാന അപ്ടേറ്റ് സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

1. സ്ക്രീൻ റിക്കോർഡിങ് - പല കമ്പനികളും ഇത് ആദ്യം തന്നെ നല്കിയിരുന്നെങ്കിലും ഇപ്പോഴാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി ഇത് ലഭിക്കുന്നത്. ഇനി മുതൽ ആൻഡ്രോയിഡ് 11 വെർഷൻ ഉള്ള എല്ലാ മൊബൈലുകളിലും സ്ക്രീൻ റിക്കോർഡ് ചെയ്യാൻ സാധിക്കും.

2. പുതിയ കോൺവർസേഷൻ അഥവാ ചാറ്റ് സെക്ഷൻ - ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളിൽ സ്ക്രീനിനു മുകളിൽ നിന്നും താഴോട്ട് വലിച്ചാൽ രണ്ടു സെക്ഷനായാണ് കാണാൻ സാധിക്കുക. ഒന്നു സാധാരണ പോലെ നോട്ടിഫിക്കേഷനുകളും മറ്റൊന്ന് കോൺവർസേഷൻ സെക്ഷനും.

3. സ്വകാര്യത നയങ്ങളിലുള്ള മാറ്റം - ഇപ്പോൾ മുതൽ നമുക്ക് ആപ്ലിക്കേഷനുകൾക്ക് നല്കുന്ന പ്രവർത്തന-അനുവാദങ്ങൾ ആ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്ന സമയത്തേക്ക് മാത്രമായി നിയന്ത്രിക്കാം. എന്ന് വച്ചാൽ നിങ്ങൾ ആ ആപ്ലിക്കേഷൻ ക്ലോസ് ചെയ്താൽ പിന്നീട് ബാക്ക്ഗ്രൌണ്ടിൽ ഇവ പ്രവർത്തിക്കില്ല എന്നു ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ഉറപ്പുവരുത്തും. ഇത് കൂടുതൽ സ്വകാര്യത ഉറപ്പു വരുത്തുന്ന ഒരു പ്രധാന അപ്ഡേറ്റ് ആണ്.

4. സ്മാർട്ട് ഹോം, മീഡിയ നിയന്ത്രണങ്ങൾ : പുതിയ Android 11 അപ്‌ഡേറ്റ് ധാരാളം സ്മാർട്ട് ഹോം ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് നല്ല മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ഒരു മെനുവിൽ നിന്ന് (പവർ ബട്ടൺ ദീർഘനേരം അമർത്തിക്കൊണ്ട് ആക്‌സസ്സു ചെയ്യുന്നത്) നിങ്ങളുടെ ഫോണിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന എല്ലാ ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) ഉപകരണങ്ങളും എൻ‌എഫ്‌സി ബാങ്ക് കാർഡുകളും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.

ഫോണിൽ ഒരു പുതിയ ബെഡ്‌ടൈം മോഡ് ഉണ്ട്, അത് നിങ്ങൾക്ക് രാത്രിയിൽ പ്രവർത്തിക്കാൻ ക്രമീകരിക്കാം, അത് നോ ഡിസ്റ്റർബൻസ് മോഡ് ഓണാക്കുകയും നിങ്ങളുടെ കാഴ്ച സുഗമമാക്കുന്നതിന് ഫോൺ സ്‌ക്രീൻ കറുപ്പും വെളുപ്പും ആയി ക്രമീകരിക്കുകയും ചെയ്യുന്നു.

Android Auto ഇനി മുതൽ നിങ്ങളുടെ കാറിൽ വയർലെസ് ആയി പ്രവർത്തിക്കും. അതിനാൽ ഇനി നിങ്ങളുടെ ഫോൺ വയറുപയോഗിച്ച് കണക്റ്റ് ചെയ്യേണ്ടതില്ല. ഇനി നിങ്ങൾ ഫ്ലൈറ്റ് മോഡ് ഓണാക്കുമ്പോൾ, ബ്ലൂടൂത്ത് വഴി കണക്റ്റുചെയ്‌തിരിക്കുന്ന ഏത് ഹെഡ്‌ഫോണുകളും അതേ പോലെ തന്നെ തുടരും എന്നുള്ളതാണ് പുതിയ ഒരു പ്രത്യേകത.

5. മെച്ചപ്പെട്ട ആക്സിസിബിലിറ്റി- അതായത് ആൻഡ്രോയിഡ് 11-ൽ Google അതിന്റെ വോയ്‌സ് വഴിയുള്ള ആക്‌സസ് മോഡ് മെച്ചപ്പെടുത്തി, എന്നാണവകാശപ്പെടുന്നത്. ഇതിനെ പറ്റി കൂടുതൽ ഉപയോഗിച്ചു തന്നെ നമ്മൾ മനസിലാക്കേണ്ടി വരും. രസകരമായ ഒരു പുതിയ മോഡ് ബ്രെയ്‌ലി കീബോർഡാണ്, അതിനാൽ പ്രത്യേക സോഫ്റ്റ് വെയർ വാങ്ങാതെ തന്നെ നിങ്ങൾക്ക് ബ്രെയ്‌ലി സന്ദേശങ്ങൾ എഴുതാൻ കഴിയും. അവസാനമായി, ലുക്ക് ഔട്ട് അപ്ലിക്കേഷൻ ഇപ്പോൾ ഡോകുമെൻറ്കളും ഭക്ഷണ ലേബലുകളും ഓഫ് ലൈനായും സ്കാൻ ചെയ്യാൻ സഹായിക്കുന്നു.

6. മറ്റ് പുതിയ Android 11 സവിശേഷതകൾ: ഇവയിലൊന്ന് മികച്ച 5 ജി നെറ്റ് വർക്ക് കണ്ടെത്തലാണ്, അതിനാൽ നിങ്ങൾ 5ജി ഫോൺ ഉപയോഗിക്കുകയാണെങ്കിൽ Android 11 അപ്ലിക്കേഷനുകൾ ഇത് കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുകയും ഫലമായി വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യും. ആൻഡ്രോയിഡ് 11 ഇപ്പോൾ മടക്കാവുന്ന ഫോണുകളിലെ ആംഗിളുകൾ മനസിലാക്കി അതിനനുസരിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും.

നിങ്ങൾ മറ്റ് കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ഒപ്പം വീഡിയോകൾ കാണാനുള്ള ഒരു ഉപാധിയാണ് പിക്ചർ-ഇൻ-പിക്ചർ (PIP) മോഡ്, ഇപ്പോൾ ഈ PIP വിൻഡോയുടെ വലുപ്പം ക്രമീകരിക്കുന്നത് ആൻഡ്രോയിഡ് 11 ൽ വളരെ എളുപ്പമാണ്, അതിനാൽ നിങ്ങൾ ചെയ്യുന്ന മറ്റെന്തെങ്കിലും വിൻഡോ ആയി നന്നായി യോജിച്ചു പ്രവർത്തിക്കാൻ കഴിയും. ഡോക്യുമെൻറ്കൾ ഇനി മുതൽ NFC കമ്യൂണിക്കേഷൻ വഴി മറ്റ് ഉപകരണങ്ങളുമായി പങ്ക് വയ്ക്കാൻ ആൻഡ്രോയിഡ് 11 സഹായിക്കും.

7. നോട്ടിഫിക്കേഷൻ ഹിസ്റ്ററി:- പലപ്പോഴും നമ്മുടെ തിരക്കിനിടയിലും ഒരുപാട് നോട്ടിഫിക്കേഷൻ വരുമ്പോഴും, നിങ്ങൾ അബദ്ധവശാൽ നോട്ടിഫിക്കേഷൻ മെസ്സേജ് സ്വയ്പ്പ് ചെയ്തോ മറ്റോ വഴി നിങ്ങളുടെ നോട്ടിഫിക്കേഷൻ നഷ്ടപ്പെട്ടു പോയാൽ അവ നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ഒപ്ഷൻ വഴി വീണ്ടും നോക്കാവുന്നതാണ്.

8. ചാറ്റ് ബബിൾ - ഇനി മുതൽ നിങ്ങൾ ചാറ്റ് ചെയ്യുന്ന ആപ്ലിക്കേഷൻ നോട്ടിഫിക്കേഷൻ ഒരു ചാറ്റ് ബബിൾ ആയി സ്ക്രീനു വശങ്ങളിൽ വന്നു നിലക്കും. ഇപ്പോൾ ഇത്തരം നോട്ടിഫിക്കേഷൻ സിസ്റ്റം നിങ്ങൾ ഫേസ്ബുക്ക് മെസ്സൻജർ ആപ് ഉപയോഗിക്കുമ്പോൾ കാണാറുണ്ടാകും. എന്നാൽ ഇത് ഇനി മുതൽ മറ്റ് ആപ്ലിക്കേഷനുകളിലും ലഭിക്കും.

✍ പീറ്റർ തൃശ്ശൂക്കാരൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.