വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ നിയമിച്ചു . വരുന്ന അഞ്ചു വർഷത്തേക്കാണ് നിയമനം. വത്തിക്കാനിൽ നിന്നുള്ള നിയമന ഉത്തരവ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു ലഭിച്ചു.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം പുതിയ ചുമതല ഏറ്റെടുക്കുന്ന ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ പോപ്പ് ഫ്രാൻസിസ് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യാനുള്ള എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിച്ചു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് വത്തിക്കാനിൽ കുടിയേറ്റക്കാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി ആറ് വർഷത്തോളം സ്തുത്യർഹമായി സേവനം അനുഷ്ടിച്ച അദ്ദേഹത്തിന്റെ കർമശേഷിയും അനുഭവ സമ്പത്തും പരിഗണിച്ചാണ് പുതിയ ഉത്തരവാദിത്യം വത്തിക്കാൻ ഏല്പിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.