വാഷിങ്ടൺ: കോളറാഡോയിലെ യു.എസ്. എയർ ഫോഴ്‌സ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വേദിയിൽ തട്ടി വീണു. വീഴ്ചയിൽ പരിക്ക് സംഭവിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ബൈഡൻ വീഴുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു സംഭവം. അക്കാദമിയിലെ വിദ്യാർഥികൾക്ക് ഹസ്തദാനം നൽകിയും അഭിവാദനം ചെയ്തും ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈഡൻ വേദിയിൽ തട്ടിവീണത്. തുടർന്ന് ഒരു എയർ ഫോഴ്‌സ് ഓഫീസറും യു.എസ്. സീക്രട്ട് സർവീസിലെ രണ്ട് ഉദ്യോഗസ്ഥരും ബൈഡനെ സഹായിക്കാനായി ഓടിയെത്തി.
അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എൺപതുകാരനായ ബൈഡൻ. ബൈഡനും മറ്റ് പ്രസംഗകർക്കും വേണ്ടി വേദിയിൽ ടെലിപ്രോംപ്റ്റർ വെച്ചിരുന്നു. ഈ ടെലിപ്രോംപ്റ്ററിന് പിന്തുണ നൽകാൻ, നിലത്തുവെച്ചിരുന്ന വസ്തുവിൽ തട്ടിയാണ് ബൈഡൻ വീണതെന്നാണ് വിവരം.
അതേ സമയം 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും മത്സരിക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 16ാം വയസിലും മത്സരിക്കാനിറങ്ങുന്നതിന് തനിക്ക് ആശങ്കയില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.