'ബ്രിജ് ഭൂഷണെ ജൂണ്‍ ഒമ്പതിനകം അറസ്റ്റ് ചെയ്യണം; ഇല്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കും': കേന്ദ്രത്തിന് കര്‍ഷക നേതാക്കളുടെ അന്ത്യശാസനം

'ബ്രിജ് ഭൂഷണെ ജൂണ്‍ ഒമ്പതിനകം അറസ്റ്റ് ചെയ്യണം; ഇല്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കും': കേന്ദ്രത്തിന് കര്‍ഷക നേതാക്കളുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെ ജൂണ്‍ ഒമ്പതിനകം അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രത്തിന് കര്‍ഷക സംഘാടനാ നേതാക്കളുടെ അന്ത്യശാസനം.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഖാപ് മഹാ പഞ്ചായത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ജൂണ്‍ ഒമ്പതിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജന്തര്‍മന്ദിറില്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം സമരം തുടങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് ജൂണ്‍ ഒമ്പത് വരെ സമയമുണ്ട്. ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. അത് നടപ്പായില്ലെങ്കില്‍ ജൂണ്‍ ഒമ്പതിന് തങ്ങള്‍ ജന്തര്‍മന്ദിറിലേക്ക് പോകും. രാജ്യത്തുടനീളം പഞ്ചായത്തുകള്‍ നടത്തും.

ബ്രിജ് ഭൂഷണ്‍ അയോധ്യയില്‍ നടത്താനിരുന്ന റാലി മാറ്റിവച്ചതിന് പിന്നാലെയാണ് ഖാപ് പഞ്ചായത്ത് സമയം നീട്ടി നല്‍കിയിരിക്കുന്നത്. ജൂണ്‍ അഞ്ചു വരെ സമരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

പ്രതിനിധികള്‍ വഴി വിഷയം നേരിട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിയെ കാണുന്നതിന് പത്തംഗ സമിതി രൂപീകരിക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.