ദുബായ്: യുഎഇ കനത്ത ചൂടിലേക്ക് കടക്കുകയാണ്. രാജ്യത്ത് വേനല്‍ക്കാലം ജൂണ്‍ 21 മുതല്‍ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ് പറയുന്നു. മെയ് മാസം അവസാനത്തോടെ തന്നെ രാജ്യത്തെ കാലാവസ്ഥ കടുത്ത ചൂടിലേക്ക് മാറിയിരുന്നു.
താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഉച്ചസമയത്ത് പകല്‍സമയത്തെ ജോലി ഇളവ് നല്‍കുന്ന ഉച്ചവിശ്രമനിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിലാവുകയാണ്. താപനിലയില്‍ 2 മുതല്‍ 3 ഡിഗ്രിവരെ ഉയർച്ചയുണ്ടാകും. ജൂണിലെ ശരാശരി കുഞ്ഞ താപനില 33 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v