സൂറിച്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഫിഫയുടെ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്‍റെ താരം റോബര്‍ട്ട് ലെവന്‍ഡോവസ്കിക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിയോണല്‍ മെസിയേയും പിന്നിലാക്കികൊണ്ടാണ് ലെവന്‍ഡോവസ്കി മികച്ചനേട്ടം കൈവരിച്ചത്. റൊണാള്‍ഡോ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ വിജയിയായ മെസി ഇത്തവണ മൂന്നാമതാണ്.
ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിര താരം കൂടിയാണ് ലൂസി. ടോട്ടനത്തിന്‍റെ സണ്‍ ഹ്യൂംഗ് മിനിനാണ് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം. ബേണ്‍ലിക്കെതിരെ നേടിയ ഗോളിനാണ് അംഗീകാരം നേടിയത്.
ബയേണിന്‍റെയും ജര്‍മനിയുടെയും മാന്വല്‍ ന്യൂയറിനാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം. ഫ്രാന്‍സിന്‍റെ സാറ ബൗഹാദിയാണ് വനിതകളില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. യുര്‍ഗന്‍ ക്ലോപ്പിനാണ് ഇത്തവണയും മികച്ച പുരുഷ ടീമിന്‍റെ പരിശീലകനുള്ള പുരസ്കാരം. വനിത വിഭാഗത്തില്‍ പരിശീലക സെറീന വെയ്ഗ്മാനാണ് ഇത് സ്വന്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.