സൗദിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു

സൗദിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു

സൗദി: സൗദിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തിയത്. ഒൻപത് മാസം കൊണ്ട് കോവിഡ് രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ച്‌ നീക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ പ്രവശ്യകളിലും വാക്‌സിന്‍ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തുറക്കും.

കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. സ്വിഹത്തി ആപ്ലിക്കേഷന്‍ വഴി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.