തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.
വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ബിപോര്‍ജോയ് കറാച്ചി തീരത്തേക്കോ ഒമാന്‍ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
കേരളാ തീരത്തെ തുറമുഖങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍ ആറ് മുതല്‍ പത്ത് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v