ദുബായ്: യുഎഇ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങളില്‍ നിന്നുളളവർക്ക് യുകെയിലേക്കുളള പ്രവേശന ചെലവില്‍ ഇളവ്. ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ( ഇടിഎ) എന്ന പദ്ധതിയിലൂടെയാണ് ഇളവ്. ജോർദ്ദാനില്‍ നിന്നുളളവർക്കും ഇളവ് ബാധകമാണ്.
ജോർദ്ദാന്‍, ഖത്തർ,ഒമാന്‍,കുവൈറ്റ്, യുഎഇ, ബഹ്റൈന്‍,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുളളവർക്ക് 12.4 ഡോളറാണ് (10 പൗണ്ട്) പ്രവേശനചെലവ്. നേരത്തെ ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളളവർക്ക് 30 പൗണ്ടും ജോർദ്ദാനില്‍ നിന്നുളളവർക്ക് 100 പൗണ്ടുമായിരുന്നു.
പുതിയ തീരുമാനം നടപ്പിലാകുന്നതോടെ യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോർദ്ദാനില്‍ നിന്നും കൂടുതല്‍ ചെലവില്ലാതെ യുകെയിലേക്ക് കടക്കാനാകും. ഒക്ടോബറോടെ ഖത്തറില്‍ നിന്നുളളവർക്കാണ് ആനുകൂല്യം ആദ്യം പ്രയോജനപ്പെടുത്താനാവുക. 2024 ഫെബ്രുവരിയോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോർദ്ദാനില്‍ നിന്നുളളവർക്കും ഇളവ് പ്രയോജനപ്പെടുത്താനാകും. 2024 ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇളവുകള്‍ കൊണ്ടുവരാനും യുകെയ്ക്ക് പദ്ധതിയുണ്ട്.
യാത്രാക്കാർക്ക് കാര്യക്ഷമവും സുഗമവുമായ യാത്ര ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഇടിഎ നടപ്പിലാക്കുന്നത്. വിസ ആവശ്യമില്ലാത്തയാത്രയാണ് ഏറ്റവും പ്രധാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v