പൂര്‍ത്തിയാക്കിയത് 16,000 ത്തോളം ഹൃദയ ശസ്ത്രക്രിയകള്‍; യുവ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പൂര്‍ത്തിയാക്കിയത് 16,000 ത്തോളം ഹൃദയ ശസ്ത്രക്രിയകള്‍; യുവ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അഹമ്മദാബാദ്: പതിനാറായിത്തോളം ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധിയാണ് അന്തരിച്ചത്. 41 വയസായിരുന്നു.

തിങ്കളാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്ന ഗൗരവ് ഗാന്ധി പിറ്റേന്ന് രാവിലെ ഏറെ വൈകിയും എഴുന്നേല്‍ക്കാതിരുന്നതോടെ വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സംഭവിച്ചത്.

ജാംനഗറില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഗൗരവ് ഗാന്ധി അഹമ്മദാബാദില്‍ നിന്നാണ് കാര്‍ഡിയോളജിയില്‍ വൈദഗ്ധ്യം നേടിയത്. ഹൃദയാരോഗ്യത്തെക്കുറിച്ചും പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്ന 'ഹാള്‍ട്ട് ഹാര്‍ട്ട് അറ്റാക്ക്‌സ്' കാമ്പെയ്നിന് പിന്നിലെ സജീവ മുഖമായിരുന്നു ഗൗരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.