മാവേലിക്കരയിൽ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി; ബഹളം കേട്ട് ഓടിയെത്തിയ അമ്മയെയും വെട്ടി

മാവേലിക്കരയിൽ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി; ബഹളം കേട്ട് ഓടിയെത്തിയ അമ്മയെയും വെട്ടി

ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറ് വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.

തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. 

തുടർന്ന് ബഹളം വെച്ചുകൊണ്ട് പുറത്തേക്ക് ഓടിയ സുനന്ദയെയും പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും മഹേഷ്‌ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചു. 

നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. വിദേശത്തായിരുന്നു മഹേഷ് പിതാവിന്റെ മരണത്തെ തുടർന്നാണ് നാട്ടിലെത്തിയത്. ഇയാളുടെ പുനർവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.