മണിപ്പൂരില്‍ കലാപം: പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കുക്കി എംഎല്‍എമാര്‍ ഡല്‍ഹിയില്‍

മണിപ്പൂരില്‍ കലാപം: പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കുക്കി എംഎല്‍എമാര്‍ ഡല്‍ഹിയില്‍

ഇംഫാല്‍: മണിപ്പൂരില്‍ കലാപത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കുക്കി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാന്‍ ഡല്‍ഹിയിലെത്തി.

ഒമ്പത് കുക്കി എംഎല്‍എമാാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മക്കെതിരെ എംഎല്‍എമാര്‍ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു.

അതിനിടെ കുക്കി സംഘടനകള്‍ ദേശീയപാത ഉപരോധം വീണ്ടും ആരംഭിച്ചു. മണിപ്പൂരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്ന ദിമാപുര്‍-ഇംഫാല്‍ ദേശീയ പാതയാണ് കുക്കി മേഖലകളില്‍ ഉപരോധിച്ചത്. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഈ മാസം നാലിന് ഉപരോധം പിന്‍വലിച്ചിരുന്നു.

ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് മണിപ്പൂര്‍ ശാന്തമാകുമെന്ന പ്രതീക്ഷയ്ക്കിടെ വീണ്ടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഇന്നലെ ഇംഫാലിലെത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.