ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെത്തുന്ന സന്ദർശകർക്ക് കോവിഡ് ടെസ്റ്റിംഗ് സൗകര്യമൊരുക്കി ഡിഎച്ച്എ

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെത്തുന്ന സന്ദർശകർക്ക് കോവിഡ് ടെസ്റ്റിംഗ് സൗകര്യമൊരുക്കി ഡിഎച്ച്എ

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെത്തുന്ന സന്ദർശകർക്കായി കോവിഡ് ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. ഹെൽത്ത് അതോറിറ്റിയിലെ ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് വിഭാഗം സി ഇ ഒ ഡോ. ഫരീദ അൽ ഖാജയെ ഉദ്ധരിച്ച് കൊണ്ടാണ് വാ‍ർത്താ ഏജന്‍സി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഇവിടെ വെച്ച് സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ മുതലായവയിൽ പങ്കെടുക്കുന്നവർ, സന്ദർശകർ മുതലായവർക്ക് കോവിഡ് പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ദുബായ് ഹെൽത്ത് അതോറിറ്റി നൽകി വരുന്നതായി ഡോ. ഫരീദ അൽ ഖാജ വ്യക്തമാക്കി.

എമിറേറ്റിലുടനീളം കോവിഡ് പരിശോധനകൾ സുഗമമായി ലഭ്യമാക്കുന്നതിനുള്ള ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നയത്തിന്‍റെ ഭാഗമായാണ് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഈ സേവനം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സെപ്റ്റംബറിൽ അൽ റാഷിദിയ മജ്‌ലിസ്, അൽ ഹംരിയ പോർട്ട് മജ്‌ലിസ്, ജുമേയ്‌റ 1 പോർട്ട് മജ്‌ലിസ് എന്നിവിടങ്ങളിൽ ദുബായ് ഹെൽത്ത് അതോറിറ്റി ഇത്തരത്തിലുള്ള പരിശോധനാ സേവനങ്ങൾ ആരംഭിച്ചിരുന്നു.

പ്രതിദിനം 550 ടെസ്റ്റുകൾ വീതം ഇത്തരം കേന്ദ്രങ്ങളിൽ നടത്താവുന്നതാണ്. ദുബായിലെ പൊതു, സ്വകാര്യ മേഖല സേവനദാതാക്കളിൽ നിന്നായി പ്രതിദിനം 80000-ത്തിൽ പരം കോവിഡ് ടെസ്റ്റുകൾ നടത്താനുള്ള ശേഷി കൈവരിച്ചതായും ഡോ. ഫരീദ അൽ ഖാജ പറ‍ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.