തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എഐസിസി. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് നിയമനങ്ങളില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ പരിശോധിക്കാം. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ല. ഗ്രൂപ്പ് രാഷ്ട്രീയം അംഗീകരിക്കില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസ് പുനസംഘടനയില്‍ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത പരസ്യമാക്കി ഗ്രൂപ്പ് നേതാക്കള്‍. പുതിയതായി നിയമിതരായ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി ആലുവയില്‍ നടത്തുന്ന പഠനക്യാമ്പ് ഗ്രൂപ്പ് നേതാക്കള്‍ ബഹിഷ്‌കരിച്ചു. രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് കരുത്ത് പകരാനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും ഐക്യത്തോടെ ഒന്നിക്കണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.