നോട്ടിംഗ്ഹാമിൽ മൂന്ന് പേർ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

നോട്ടിംഗ്ഹാമിൽ മൂന്ന് പേർ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

നോട്ടിംഗ്ഹാം: ലണ്ടൻ ന​ഗരമായ നോട്ടിംഗ്ഹാമിൽ വിവിധ സ്ഥലങ്ങളിലായി മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന 31 കാരനെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.

രണ്ട് പേരെ ഇൽകെസ്റ്റൺ റോഡിലും ഒരാളെ മഗ്ദല റോഡിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിൽട്ടൺ സ്ട്രീറ്റിൽ വാൻ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേരുടെ ജീവൻ അപഹരിച്ച ദാരുണമായ സംഭവമാണിതെന്ന് ചീഫ് കോൺസ്റ്റബിൾ കേറ്റ് മെയ്നെൽ പറഞ്ഞു.

ഈ മൂന്ന് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നതായും സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ ഡിറ്റക്ടീവുകളുടെ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ബ്രിട്ടീഷ് പ്രധാന മന്ത്രി റിഷി സുനക് അപകടത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തി. മരണത്തിൽ തനിക്ക് ഞെട്ടലും സങ്കടവും ഉണ്ടെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ദുരിത ബാധിതരായ എല്ലാവർക്കും ദുഃഖിതരായ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നെന്ന് കാന്റർബറി ആർച്ച് ബിഷപ്പ് പറഞ്ഞു. ലണ്ടനിൽ നിന്ന് ഏകദേശം 120 മൈൽ അകലെയുള്ള ഏകദേശം 350,000 ത്തോളം ജനസംഖ്യ ഉള്ള ഒരു നഗരമാണ് നോട്ടിംഗ്ഹാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.