പ്രഭാത സവാരിക്കിടെ ബിഹാര്‍ മുഖ്യമന്ത്രിയുടെ നേര്‍ക്ക് ബൈക്ക് പാഞ്ഞെത്തി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര സുരക്ഷാ വീഴ്ച

പ്രഭാത സവാരിക്കിടെ ബിഹാര്‍ മുഖ്യമന്ത്രിയുടെ നേര്‍ക്ക് ബൈക്ക് പാഞ്ഞെത്തി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര സുരക്ഷാ  വീഴ്ച

പട്ന: പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച. റോഡ് വക്കിലൂടെ നടക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ ബൈക്ക് പാഞ്ഞെത്തി.

ഫുട്പാത്തിലേക്ക് ചാടിക്കയറിയ നിതീഷ് കുമാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തെ തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വസതിയിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടി.

സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നാണ് അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കും വിധം സമീപത്തേക്ക് എത്തിയത്. രണ്ട് ബൈക്കുകളില്‍ എത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.