ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമ നിർമാണത്തിനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമ നിർമാണത്തിനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോ​ഗത്തിന് നിയന്ത്രണം കൊണ്ടു വരാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ളാറ്റ്ഫോമുകൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള കരട് രൂപം പാർലമെന്റ് ബുധനാഴ്ച പുറത്തിറക്കി. കരടിന്മേലുള്ള വോട്ടെടുപ്പിൽ 499 പേർ അനുകൂലിച്ചും 28 പേർ എതിർത്തും വോട്ട് ചെയ്തു.

നിയമം പ്രാബല്യത്തിൽ വരുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ നിയന്ത്രിക്കുന്നതിനുള്ള ലോകത്തെ ആദ്യ നിയമമായി അത് മാറും. പൗരാവകാശവും ഉപഭോക്തൃ സംരക്ഷണവും സംബന്ധിച്ച സുപ്രധാന സമിതികളെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രണത്തിനുള്ള കരട് നിയമസംഹിതയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തിരിക്കുന്നത്. പുതിയ കണ്ടെത്തലുകൾക്ക് ഇടം നൽകിക്കൊണ്ടു തന്നെ യൂറോപ്യൻ യൂണിയനിൽ ആകമാനം ഈ സാങ്കേതിക വിദ്യയെ നിയന്ത്രണത്തിൽ നിർത്താനുള്ള ശ്രമമാണ് കരടിലുള്ളത്.

സാങ്കേതിക വിദ്യയുടെ അപകടങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയന്റെ ഈ നീക്കം മറ്റ് പല രാജ്യങ്ങളുമായുള്ള തർക്കത്തിന് കാരണമായേക്കുമെന്നും വിലയിരുത്തലുണ്ട്. ബയോമെട്രിക് നിരീക്ഷണത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് നിരോധിക്കും. വ്യക്തികളുടെ തിരിച്ചറിയലും ചിത്രങ്ങളും ദുരുപയോ​ഗവും അനുദിനം വളരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. എന്നാൽ കുറ്റ കൃത്യങ്ങൾക്കെതിരെ പോരാടുന്നതിലും തീവ്രവാദ വിരുദ്ധ ഇന്റലിജൻസിലും കാണാതാകുന്ന കുട്ടികളെ തിരയുന്നതിലും ഇത്തരം സാങ്കേതിക വിദ്യകൾ ഉപകരിക്കും.

അതേ സമയം യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളുടെ ഏറ്റവും പുതിയ നീക്കത്തെ മൈക്രോസോഫ്റ്റും ഐബിഎമ്മും സ്വാഗതം ചെയ്തു, എന്നാൽ നിർദ്ദിഷ്ട നിയമനിർമ്മാണം കൂടുതൽ പരിഷ്കരിക്കാൻ കാത്തിരിക്കുകയാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങളെല്ലാം ഇത് അനുസരിക്കാൻ ബാധ്യസ്ഥരാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.