ഡല്‍ഹിയില്‍ വെടിവയ്പ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു; സംഭവം കുടുംബ വഴക്കിനെ തുടര്‍ന്ന്

ഡല്‍ഹിയില്‍ വെടിവയ്പ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു; സംഭവം കുടുംബ വഴക്കിനെ തുടര്‍ന്ന്

ന്യൂഡല്‍ഹി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രണ്ട് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെ ആര്‍.കെ പുരം അംബേദ്കര്‍ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിന് പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കം കുടുംബവഴക്കില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്ന് പറയപ്പെടുന്നു. സ്ത്രീകളുടെ കുടുംബത്തില്‍ തന്നെ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് സൂചന. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.