'കലാപാഹ്വാനത്തിന് കേസെടുക്കണം': കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ എം.വി ഗോവിന്ദനെതിരേ ഡി.ജി.പിക്ക് പരാതി

'കലാപാഹ്വാനത്തിന് കേസെടുക്കണം': കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ എം.വി ഗോവിന്ദനെതിരേ ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരേ ഡി.ജി.പിക്ക് പരാതി. പോക്‌സോ കേസില്‍ സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം ഉദ്ദേശിച്ചാണെന്നാണ് പരാതിയില്‍ പറയുന്നത്.

പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതി നല്‍കിയത്. പോക്സോ കേസില്‍ ആജീവനാന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് എം.വി ഗോവിന്ദന്‍ ആരോപിച്ചത്. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രസ്താവന കലാപം ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് പരാതിയില്‍ പറയുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വമാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. തിരുവനന്തപുരത്തെ എല്ലാ മാധ്യമങ്ങളുടേയും ബ്യൂറോ ചീഫുമാരെ സാക്ഷികളാക്കണമെന്നും പരാതിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.