ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്; ലെബനനെ തോല്‍പിച്ചത് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്; ലെബനനെ തോല്‍പിച്ചത് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

ഭുവനേശ്വര്‍: ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. 46-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും 66-ാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്‌തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

ആദ്യ ഗോളിന് വഴിവച്ചതും ചാങ്‌തെയാണ്. ചാങ്‌തെ ബാക്ക് ഹീല്‍ ചെയ്തു നല്‍കിയ പന്താണ് നിഖില്‍ പൂജാരി ബോക്‌സില്‍ സുനില്‍ ഛേത്രിക്ക് കൊടുത്തത്. ഛേത്രിയാണ് രണ്ടാമത്തെ ഗോളിന്റെ ശില്‍പി. ഛേത്രി നല്‍കിയ പന്ത് മഹേഷ് സിങ് പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചെങ്കിലും ഗോളി തടഞ്ഞിട്ടു. റീബൗണ്ട് കിട്ടിയ ചാങ്‌തെയ്ക്ക് പിഴച്ചതുമില്ല.

പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. ജിംഗനും ഗോളി ഗുര്‍പ്രീതുമാണ് കോട്ട കെട്ടി ഒന്നാം പകുതിയില്‍ ഇന്ത്യയെ കാത്തത്. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.