മാങ്ങ വിളഞ്ഞ വിവരം ഫേസ്ബുക്കില്‍ പങ്കിട്ടു; നേരം വെളുത്തപ്പോള്‍ 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി

മാങ്ങ വിളഞ്ഞ വിവരം ഫേസ്ബുക്കില്‍ പങ്കിട്ടു; നേരം വെളുത്തപ്പോള്‍ 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി

ഭുവനേശ്വര്‍: അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി. സന്തോഷം കാരണം മാങ്ങ വിളഞ്ഞ വിവരം ഫേസ്ബുക്കില്‍ പങ്കിട്ട ശേഷം നേരം ഇരുട്ടിവെളുത്തപ്പോഴാണ് എല്ലാ മാമ്പഴവും കള്ളന്മാര്‍ കൊണ്ടുപോയത്. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമില്‍ നിന്നാണ് മാമ്പഴം മോഷണം പോയത്. വിളവെടുക്കാന്‍ പാകമായ മാമ്പഴത്തിന്റെ ചിത്രം ഫാം ഉടമയായ ലക്ഷ്മി നാരായണന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മോഷണം നടന്നത്. 38 ഇനം മാമ്പഴങ്ങളാണ് ലക്ഷ്മി നാരായണന്‍ കൃഷി ചെയ്യുന്നത്. അസാധാരണമായ വിലയുള്ള മാമ്പഴം പാകമായത് കണ്ടപ്പോഴുണ്ടായ സന്തോഷവും അഭിമാനവും കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചതെന്ന് ലക്ഷ്മി നാരായണന്‍ പറയുന്നു. എന്നാല്‍ പോസ്റ്റിട്ട് ഒരു ദിവസം പോലും തികയും മുമ്പ് മാമ്പഴം മോഷണം പോവുകയായിരുന്നു.

ഇപ്പോള്‍ തങ്ങളുടെ കൃഷിയിടങ്ങളിലും മോഷണം നടക്കുമോ എന്ന ആശങ്കയിലാണ് ഗ്രാമത്തിലെ മറ്റ് കര്‍ഷകര്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ജപ്പാനിലെ മിയാസാക്കി ഇനത്തില്‍പ്പെട്ട മാങ്ങ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയത്. ഒരൊറ്റ മാമ്പഴത്തിന് 40,000 രൂപ എന്നതായിരുന്നു ഇതിനെ ശ്രദ്ധേയമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ഈ മാങ്ങ രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ്. 'എഗ് ഒഫ് ദ സണ്‍' എന്നും ഈ മാങ്ങയ്ക്ക് വിളിപ്പേരുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.