ടോക്കിയോ : കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ സന്ദേശവുമായി സാന്താക്ലോസ് വസ്ത്രം ധരിച്ച ഹാർലി ഡേവിഡ്‌സൺ ബൈക്ക് യാത്രികർ വാർഷിക പരേഡിന്റെ ഭാഗമായി ഞായറാഴ്ച ടോക്കിയോയിലെ തെരുവുകളിലൂടെ സഞ്ചരിച്ചു.
കൊറോണ വൈറസ് ബാധ മൂലം 2020 ൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. പരേഡിനെ തുടർന്ന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സംഭാവന ചെയ്യുന്നതിനുള്ള ‘ടോയ് റൺ ‘ ഉണ്ടായിരുന്നു. ക്രിസ്മസ് സമയത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്തപ്പെടുത്തുന്നതാണ് ഈ ഓട്ടം.
ടോക്കിയോയിൽ 2008 ൽ സ്ഥാപിതമായ “ഹാർലി സാന്താ ക്ലബ്” അംഗങ്ങളാണ് പരിപാടി നടത്തുന്നത്. കൊറോണ വൈറസ് വർഷത്തിൽ കൂടുതൽ കുട്ടികൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നതിനാൽ ഈ വർഷത്തെ റാലി കൂടുതൽ അർത്ഥവത്താകുന്നുവെന്നും ബൈക്ക് യാത്രികർ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ ജോലി നഷ്ടപ്പെട്ടതിന് ശേഷം മക്കളെ സമ്മർദ്ദത്തിലാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജപ്പാനിൽ പ്രതിമാസം കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം 20 ശതമാനമായി ഉയർന്നു.
സാധാരണയായി നൂറുകണക്കിന് മോട്ടോർ സൈക്കിൾ യാത്രികരാണ് പരേഡിൽ പങ്കെടുത്തിരുന്നത്. പക്ഷേ ഈ വർഷം കൊറോണ വൈറസ് കാരണം 100 ഓളം പേർ മാത്രമാണ് പങ്കെടുത്തത്. കോവിഡ് മൂലം വീടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ക്രിസ്മസ് സന്തോഷം നൽകുന്നതിനായി ഹാർലി യാത്രികർ അഭിമാനപൂർവ്വം ഈ യാത്ര നടത്തുന്നു . 400 ഓളം കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മിഠായികളും സംഭാവന ചെയ്യുന്നതിനായി അവർ പദ്ധതിയിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.