മഞ്ജുവാര്യർ പാടി അഭിനയിച്ച കിം കിം എന്ന പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. പാട്ടിന് പിന്നാലെ മഞ്ജുവാര്യരുടെ രസികൻ നൃത്തവും സൈബർ ഇടങ്ങളിൽ ഹിറ്റായി. കിം കിം ചലഞ്ച് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ എത്തുന്നവർ നിരവധിയാണ്. കിം കിംന്റെ ആഫ്രിക്കയിലെ കെനിയൻ വേർഷൻ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന കെനിയയിലെ കുട്ടികളുടെ വീഡിയോ മഞ്ജുവാര്യരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ പാട്ടിനാണ് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. വ്യത്യസ്തമായ നൃത്ത ശൈലികൾ അവതരിപ്പിച്ചാണ് കിം കിം ചലഞ്ചുമായി ആളുകൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. കെനിയയിലെ കുട്ടികളുടെ നൃത്തച്ചുവടുകൾ ഏവർക്കും ഇഷ്ടപ്പെടുന്നതാണ്. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്തത്. കേരളത്തിൽ ആരംഭിച്ച കിം കിം ചലഞ്ച് ആഫ്രിക്കയിലെ ചെറിയ ഗ്രാമങ്ങളിൽ പോലും എത്തി നിൽക്കുന്നത് ആളുകളിൽ കൗതുകമുണർത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v