കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള തർക്കം പരിഹരിച്ചു. താര സംഘടനയായ എ.എം.എം.എയുടെ ഇടപെടലിനെത്തുടർന്നാണ് തർക്കത്തിന് പരിഹാരമായത്. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനം ശനിയാഴ്ചയുണ്ടാകും.
നേരത്തെ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനുമൊപ്പം സഹകരിക്കില്ലെന്ന് ഏപ്രിൽ 25ന് നടന്ന സംയുക്ത യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എ.എം.എം.എയും ഫെഫ്ക്കയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താര സംഘടനയിൽ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് ഭാസി നൽകിയത്.
ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടണമെന്നത് നിർമ്മാതാക്കളുടെ സംഘടനയും താര സംഘടനയും തമ്മിലുള്ള ധാരയാണ്. എന്നാൽ താൻ എ.എം.എം.എയിൽ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞു മാറിയതായും ആരോപണങ്ങൾ ഉയർന്നിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പം വിലക്ക് നേരിടുന്ന ഷെയ്ൻ നിഗം നിലവിൽ താര സംഘടന അംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.