'ടൈറ്റന്റെ സുരക്ഷയില്‍ മുന്നറിയിപ്പ് നല്‍കിയതോടെ പണി പോയി': വെളിപ്പെടുത്തലുമായി ഓഷ്യന്‍ ഗേറ്റ് മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍

'ടൈറ്റന്റെ സുരക്ഷയില്‍ മുന്നറിയിപ്പ് നല്‍കിയതോടെ പണി പോയി': വെളിപ്പെടുത്തലുമായി ഓഷ്യന്‍ ഗേറ്റ് മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്ഗത്തില്‍ സ്ഫോടനത്തില്‍ തകര്‍ന്ന ടൈറ്റന്‍ പേടകത്തിന്റെ സുരക്ഷയില്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ടൈറ്റന്റെ മാതൃ കമ്പനിയായ ഓഷ്യന്‍ ഗേറ്റിന്റെ മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡേവിഡ് ലോക്റിഡ്ജ്.

സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ടൈറ്റന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന അത്രയും ആഴത്തില്‍ പോയാല്‍ മര്‍ദത്തെ മറികടക്കാനുള്ള ശേഷി അന്തര്‍വാഹിനിയുടെ പുറംതോടിനില്ലെന്ന് കാണിച്ച് താന്‍ കോടതിയെ സമീപിച്ചിരുന്നുവെന്നും അതോടെ തന്റെ ജോലി പോയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അന്തര്‍വാഹിനി പുതിയ സംഘത്തിന് കൈമാറുന്നതിന് മുമ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തണമായിരുന്നുവെന്ന് പറഞ്ഞ ലോക്റിഡ്ജ്, പരമാവധി ആഴത്തിലെത്തിയാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാവാവുന്ന അപകടസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പേടകം ഏതെങ്കിലും ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിക്കുന്നതിനും സര്‍ട്ടിഫൈ ചെയ്യുന്നതിനും കമ്പനിയുടെ സിഇഒ സ്റ്റോക്റ്റണ്‍ റഷ് എതിരായിരുന്നുവെന്നും ലോക്റിഡ്ജ് പറഞ്ഞു. ടൈറ്റാനിക് കാണാന്‍ പോയ പേടകം സ്ഫോടനത്തില്‍ തകര്‍ന്ന് മരിച്ച അഞ്ച് പേരില്‍ ഒരാളാണ് സ്റ്റോക്റ്റന്‍ റഷ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.