അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് മരണം. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്മെന്റാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന് ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം.
അതേസമയം കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത കെട്ടിടമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.