ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗുജറാത്തില്‍ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ മെഗാ നിക്ഷേപം നടത്തും

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗുജറാത്തില്‍  10 ബില്യണ്‍ യുഎസ് ഡോളറിന്റെ മെഗാ നിക്ഷേപം നടത്തും

വാഷിങ്ടണ്‍: ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നെന്ന് സിഇഒ സുന്ദര്‍ പിച്ചെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോഡിയെ കണ്ട പിച്ചെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ ഗൂഗിളിന്റെ ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ തുറക്കുന്നതായി പ്രഖ്യാപിച്ചു.

യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോഡിയെ കാണാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ ഗൂഗിള്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുമായി ധാരണയായതായി പിച്ചെ പറഞ്ഞു.

2004 മുതല്‍ ഗൂഗിള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ പ്രധാന പ്രധാന നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് - ഡല്‍ഹി എന്‍സിആര്‍, മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.