കയ്‌റോ: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈജിപ്തിലെത്തി. തലസ്ഥാനമായ കയ്‌റോയില്‍ വിമാനമിറങ്ങിയ മോഡിയെ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം രാജ്യത്തെത്തിയത്.
രാത്രി 8.40 ന് ഈജിപ്റ്റ് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി വട്ടമേശ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മോഡി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും. രാത്രി 10.20ന് മോഡി ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയെ കാണുകയും തുടര്‍ന്ന് ഈജിപ്റ്റിലെ നേതാക്കളുമായും ചര്‍ച്ച നടത്തും.
പതിനൊന്നാം നൂറ്റാണ്ടിലെ അല്‍-ഹക്കീം മസ്ജിദ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അദേഹം പള്ളി സന്ദര്‍ശിക്കുക.ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെയാണ് അല്‍-ഹക്കീം മസ്ജിദ് പുനസ്ഥാപിച്ചത്. ഒന്നാം ലോക മഹായുദ്ധ സമയത്ത് ഈജിപ്തിന് വേണ്ടി പരമോന്നത ത്യാഗം സഹിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
മോഡിയുടെ ആദ്യ ഈജിപ്റ്റ് സന്ദര്‍ശനമാണിത്. കൂടാതെ, 1997 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി സന്ദര്‍ശനം കൂടിയാണിതെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.