മോഡിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണം; അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ്

മോഡിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണം; അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടന്‍: അമേരിക്കന്‍ സന്ദര്‍ശത്തിനിടെ പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ സൈബര ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായ സബ്രിന സിദ്ദിഖി മോഡിയോട് ചോദിച്ചത്.

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലും എവിടെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ എല്ലാത്തരം അതിക്രമങ്ങളെയും അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എതിരാണന്നും നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു.

ജൂണ്‍ 23 ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഡിയോട് സബ്രിന ചോദ്യം ചോദിച്ചത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്നും ഭരണഘടന അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന തന്റെ സര്‍ക്കാര്‍ ജാതി മത ലിംഗ വേര്‍തിരിവില്ലാതെയാണ് നയങ്ങള്‍ നടപ്പാക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.