ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട യുവജന കോൺഫ്രൻസ് “റീഡിസ്കവർ” ഫ്ലോറിഡയിൽ വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. സംഘാടക മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും യുവജന കോൺഫ്രൻസ് ഒരു യുവജന തരംഗമായി മാറി.
കോട്ടയം അതിരൂപതാ സഹായമെത്രാനും സീറോമലബാർ സഭാ യുവജന കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ വിശ്വാസവും സമുദായ സ്നേഹവും ചേർത്തുപിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ നഷ്ടപ്പെട്ടുപോയിരിക്കുന്ന നന്മയെ തിരിച്ചു പിടിക്കുവാൻ 'റീഡിസ്കവർ' കൊണ്ട് സാധിക്കണമെന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
വികാരി ജനറാൾ ഫാ. തോമസ്സ് മുളവനാൽ, റ്റാമ്പാ ഫൊറോന വികാരി ഫാ.ജോസ് ആദോപ്പിള്ളിൽ എന്നിവർ ആശംസകൾ നേർന്നു..
നാലു ദിവസങ്ങളിൽ ആയി ഫ്ലോറിഡയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻ്റ് സ്റ്റീഫൻ ക്രിസ്ത്യൻ റീട്രീറ്റ് & കോൺഫ്രൻസ് സെന്ററിൽ നടന്ന കോൺഫ്രൻസിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരിപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചത്. പുതുമ നിറഞ്ഞ പരിപാടികൾ കോർത്തിണക്കി യുവജന മനസ്സറിഞ്ഞ് പരിപാടികൾ ക്രമീകരിക്കാൻ കഴിഞ്ഞ സംഘാടക മികവിനെ യുവജനങ്ങൾ പ്രശംസിച്ചു.
ക്നാനായ സമുദായത്തിന്റെ തനിമയും വിശ്വാസനിറവും ഒരു പോലെ പകർന്ന് നൽകിയ യൂത്ത് മിനിസ്ടിയുടെ "റീഡിസ്കവർ" കോൺഫ്രൻസ് യുവജനമനസ്സിൽ നവ്യാനുഭവമാക്കി മാറ്റി.
ഓർലാൻഡോ സെൻ്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ ജോബി പുച്ചൂക്കണ്ടത്തിൽ, റീജിയണൽ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, അസി.ഡയറക്ടർ ഫാ. ജോസഫ് തയ്യാറ, ജെഫ്രി ചെറുതാന്നിയിൽ, ക്രിസ് കട്ടപ്പുറം, ജെർമി ജോർജ്, ജെവിസ് വെട്ടുപാറപുറത്ത്, റോബിൻ ഒഴുങ്ങാലിൽ, അലിഷ മണലേൽ, എബി വെള്ളരിമറ്റത്തിൽ, ഇഷ വില്ലൂത്തറ, അലിന തറയിൽ, അഞ്ചലിൻ താന്നിച്ചുവട്ടിൽ, ആരതി കാരക്കാട്ട്, ഫിയോണ പഴുക്കായിൽ, ഷാരോൺ പണയപറമ്പിൽ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.