ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ജിദ്ദ: ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ജാതർ നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥനും തോക്കുധാരിയായ അക്രമിയുമാണ് കൊല്ലപ്പെട്ടത്. കോൺസുലേറ്റിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കോൺസുലേറ്റ് അടച്ചതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോ​ഗസ്ഥൻ നേപ്പാൾ സ്വദേശിയാണ്. ലോക്കൽ ഗാർഡ് അംഗത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങൾ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അക്രമിയെ സൗദി സൈന്യമാണ് വധിച്ചത്. അന്വേഷണം ആരംഭിച്ചതിനാൽ അമേരിക്ക രാജ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഇതിന് മുൻപും അമേരിക്കൻ കോൺസിലേറ്റിന് ആക്രമണം നടന്നിട്ടുണ്ട്. 2016 ൽ കോൺസുലേറ്റിന് എതിർവശത്തുള്ള ഡോ. സുലൈമാൻ ഫഖീഹ് ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തിന് സമീപം ചാവേർ സ്‌ഫോടനം നടന്നിരുന്നു. സംശയം തോന്നിയ ആളെ പരിശോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോൾ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ചാവേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2004 ലും കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടായി. അഞ്ച് പേർ തോക്കുകളും സ്ഫോടക വസ്തുക്കളുമായെത്തി കെട്ടിടം തകർത്തു. അന്ന് കോൺസുലേറ്റിന് പുറത്ത് നാല് സൗദി സുരക്ഷാ ഉദ്യോഗസ്ഥരും അകത്ത് അഞ്ച് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.