ഇംഫാൽ: സംഘർഷ മുഖരിതമായ മണിപ്പൂരിൽ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുൽ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പുകൾ ഇന്ന് സന്ദർശിക്കും. റോഡുമാർഗം പോകാനാകില്ലെന്ന് നിലപാട് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.
സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യാത്ര മാറ്റില്ലെന്ന് കോൺഗ്രസും നിലപാടെടുത്തു. രാഹുൽ പിന്മാറിയില്ലേൽ തടയാനാണ് പൊലീസ് നീക്കം.
വംശീയ അക്രമങ്ങൾ ഏറ്റവും രൂക്ഷമായ ചുരാചന്ദ്പൂരിലേക്ക് പോയ രാഹുലിന്റെ വാഹനവ്യൂഹം കഴിഞ്ഞ ദിവസം ബിഷ്ണുപൂരിൽ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. റോഡ് യാത്ര സുരക്ഷിതമല്ലെന്നും ഗ്രനേഡ് ആക്രമണ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പിന്മാറാൻ രാഹുൽ തയ്യാറായില്ല. ഒടുവിൽ ഹെലികോപ്റ്ററിൽ ചുരാചന്ദ്പൂർ ജില്ലയിലെത്തി അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു. എന്നാൽ മൊയ്‌റാങിലെ രണ്ട് ക്യാമ്പുകൾ സന്ദർശിക്കാൻ റോഡ് മാർഗമോ കോപ്റ്ററിലോ പോകാൻ രാഹുലിന് അനുമതി നൽകിയിരുന്നില്ല.
അതേസമയം മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് രാജിവയ്ക്കുമെന്ന അഭ്യൂഹം ബി ജെ പി തള്ളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.