വിനോദബോട്ട് യാത്രയ്ക്കിടെ അരക്കോടി രൂപയുടെ വാച്ച് കടലില്‍ പോയി, മുങ്ങിയെടുത്ത് ദുബായ് പോലീസ്

വിനോദബോട്ട് യാത്രയ്ക്കിടെ അരക്കോടി രൂപയുടെ വാച്ച് കടലില്‍ പോയി, മുങ്ങിയെടുത്ത് ദുബായ് പോലീസ്

ദുബായ്: ബോട്ട് യാത്രയ്ക്കിടെ കടലില്‍ പോയ അരക്കോടി രൂപയുടെ ( 2.5ലക്ഷം ദിർഹം) റോളക്സ് വാച്ച് മുങ്ങിയെടുത്ത് ദുബായ് പോലീസ്. പോലീസിലെ മുങ്ങല്‍ വിദഗ്ധ സംഘമാണ് വാച്ച് മുങ്ങിയെടുത്ത് കണ്ടെത്തിക്കൊടുത്തത്. യുഎഇ പൗരനായ ഹമീദ് ഫഹദ് അല്‍മരിയും സുഹൃത്തുക്കളും യോട്ട് യാത്ര ആസ്വദിക്കാനായാണ് പാം ജുമൈറയിലെത്തിയത്. ഡൈവ് ചെയ്ത് കഴിഞ്ഞെത്തിയപ്പോഴാണ് വാച്ച് നഷ്ടമായത് ശ്രദ്ധയില്‍ പെട്ടത്.

വാച്ച് നഷ്ടപ്പെട്ടഭാഗത്തെ കടലിന്‍റെ ആഴം കണക്കാക്കുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ദുബായ് പോലീസിനെ വിവരമറിയിച്ചു അല്‍മരി. എങ്ങനെയാണ് നഷ്ടമായത് എന്നതടക്കമുളള കാര്യങ്ങള്‍ ദുബായ് പോലീസിനെ അറിയിച്ചു. 30 മിനുറ്റുകള്‍ക്കുളളില്‍ പോലീസ് വാച്ച് കണ്ടെത്തി നല്‍കുകയും ചെയ്തു. വാച്ചുമായി തിരിച്ചെത്തിയ പോലീസ് സംഘത്തെ അഭിനന്ദന കരഘോഷത്തോടെയാണ് അല്‍മരിയും സംഘവും വരവേറ്റത്. പോലീസ് സംഘത്തെ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

അല്‍മരി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. ദുബായ് പോലീസിന്‍റെ കൃത്യ നിർവ്വഹണത്തെ അനുമോദിച്ചും നിരവധി പേർ പോസ്റ്റിന് കമന്‍റിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.