അബുദാബി: റോഡില്‍ വാഹനവുമായി ഇറങ്ങുന്നതിന് മുന്‍പ് ടയറുകള്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധവേണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. തേഞ്ഞ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യാത്രയ്ക്കിടെ ടയറുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയും വാഹനം റോഡിന് സമീപത്തുളള കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. നല്ല തിരക്കുളള സമയമായിരുന്നെങ്കില്‍ കൂടി വലിയ അപകടമുണ്ടായില്ല. തൊട്ടുപുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് റോഡിന് നടുവില്‍ നിർത്തേണ്ടിവന്നു.
ചൂട് കാലമായതുകൊണ്ടുതന്നെ ഗുണനിലവാരം കുറഞ്ഞ ടയറുകള്‍ പൊട്ടാനും അപകടമുണ്ടാകുമുളള സാധ്യതയുണ്ടെന്നും വാഹനവുമായി റോഡില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഇതെല്ലാം പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. മോശമയതോ കേടുവന്നതോ ആയ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 500 ദിർഹമാണ് പിഴ. കൂടാതെ നാല് ബ്ലാക്ക് പോയിന്റും കിട്ടും. വാഹനം ഒരാഴ്ച പിടിച്ചിടുകയും ചെയ്യും.
https://twitter.com/ADPoliceHQ/status/1676136765030113281?s=20
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.