പണം കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയത് ആര്? പേര് വ്യക്തമാക്കാതെ ജി. ശക്തിധരന്‍

പണം കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയത് ആര്? പേര് വ്യക്തമാക്കാതെ ജി. ശക്തിധരന്‍

തിരുവനന്തപുരം: കൈതോലപ്പായയില്‍ സിപിഎം ഉന്നതര്‍ പണം കടത്തിയെന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണം നല്‍കാതെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കന്റോണ്‍മെന്റ് പൊലീസിന് നല്‍കിയ മൊഴിയില്‍ പണം കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയ നേതാവിന്റെയോ കാറില്‍ കടത്തിയ നിലവിലെ മന്ത്രിസഭാ അംഗത്തിന്റെ പേരോ ശക്തിധരന്‍ വെളിപ്പെടുത്തിയില്ല.

പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കില്‍ പറഞ്ഞുവെന്നും അതിന് അപ്പുറം ഒന്നും വെളിപ്പെടുത്താനില്ലെന്നുമാണ് ശക്തിധരന്‍ പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിന് ശേഷം പുറത്തുവന്ന ശക്തിധരന്‍ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് പറഞ്ഞു.

ശക്തീധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാന്‍ നല്‍കിയ പരാതിയിലാണ് ശക്തിധരന്റെ മൊഴിയെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് വിളിപ്പിച്ചത്. ഇന്നലെ ഹാജരാകാനായിരുന്നു നിര്‍ദേശം. ഇന്നലെ ഹാജരാകാതെ അദ്ദേഹം ഇന്ന് ഹാജരാകുകയായിരുന്നു.

പണം കടത്തിയതില്‍ പ്രധാന സാക്ഷിയായ ശക്തിധരന്‍ മൊഴിയില്‍ വ്യക്തത നല്‍കാതെ വന്നതോടെ ബെന്നി ബെഹന്നാന്റെ പരാതിയില്‍ ഒരു നടപടിയുമുണ്ടാകാന്‍ പോകുന്നില്ല എന്ന് ഉറപ്പായിരിക്കുകയാണ്. പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം പരാതിയിലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി അവസാനിപ്പിക്കാനാണ് സാധ്യത. കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്ന നിലപാടായിരിക്കും പൊലീസും സ്വീകരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.