ന്യൂഡൽഹി: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ജാമ്യ കാലാവധി നീട്ടി നൽകി സുപ്രീം കോടതി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ടീസ്റ്റയുടെ അറസ്റ്റ് തടയണമെന്ന് സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ജൂലൈ 19 ന് കേസിൽ വിശദമായ വാദം കേൾക്കും. ജസ്റ്റിസ് ബി. ആർ ഗവായ്, ജസ്റ്റിസ് എ. എസ് ബൊപ്പണ്ണ, ദിപൻകർ ദത്ത എന്നിവർ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ജാമ്യ കാലാവധി നീട്ടി നൽകിയത്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതും സാക്ഷികളെ സ്വാധീനിച്ചെന്നതുമാണ് ടീസ്റ്റക്കെതിരെയുള്ള കേസ്. കഴിഞ്ഞ വർഷം ജൂൺ 25 നാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ ഉടൻ കീഴടങ്ങണമെന്നാവശ്യപ്പെട്ട് ടീസ്റ്റ ജാമ്യ ഹർജി കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി തള്ളുകയായിരുന്നു.
പിന്നാലെ സുപ്രീം കോടതി ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി ജാമ്യം അനുവദിക്കുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്ത വിധിയിലാണ് ഇപ്പോൾ ഉത്തരവ്.
സ്ത്രീയെന്ന പരിഗണന ആദ്യം നൽകുന്നു എന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി പറഞ്ഞത്. ഇടക്കാല ജാമ്യം നൽകിയാൽ എന്ത് അപായമാണുണ്ടാവുക എന്നും കോടതി ചോദിച്ചിരുന്നു. ഗുജറാത്ത് കലാപക്കേസിൽ സുപ്രീം കോടതി കുറ്റ വിമുക്തരാക്കിയ നരേന്ദ്ര മോഡി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു ടീസ്റ്റയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.