കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ഭീകരാക്രമണ കേസില്‍ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് അന്വേഷണ സംഘം. ഷാരൂഖ് സെയ്ഫിയുടേത് മാനസിക പ്രശ്‌നങ്ങള്‍ അഭിനയിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഷാരൂഖിന്റെ മനോനില പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു.
എന്‍ഐഎയുടെ ചോദ്യം ചെയ്യലുകളില്‍ മാനസിക വിഭ്രാന്തി നടിച്ച് നിസഹകരിക്കുകയായിരുന്നു മുഖ്യ പ്രതി ഷാരൂഖ് സെയ്ഫി. കൂട്ടുപ്രതികളെ കുറിച്ചും സംസ്ഥാനത്ത് സഹായങ്ങള്‍ നല്‍കിയവരെ കുറിച്ചുമുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോഴെല്ലാം ഇയാള്‍ മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശാനുസരണം നാലംഗ മെഡിക്കല്‍ ബോര്‍ഡ് ഷാരൂഖിനെ പരിശോധിച്ചു. സൈക്കാട്രിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയിലും മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ഷാരൂഖ് സെയ്ഫിയുടെ ശാരീരിക-മാനസിക നിലകളാണ് വിശദമായി പരിശോധിച്ചത്. ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും ജയില്‍ ഡോക്ടറോട് പറഞ്ഞിരുന്നു. മനോനിലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാനായിരുന്നു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്. മാനസിക പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഷാരൂഖ് സെയ്ഫി വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ് ഇപ്പോള്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.