കൊച്ചി: ഇംഗ്ലണ്ടില്‍ തദ്ദേശീയരായ ക്രൈസ്തവ വിശ്വാസികള്‍ പോകാതായതോടെ പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമുയരുന്നു.
ഇംഗ്ലണ്ടിലെ യുവതീ യുവാക്കളൊന്നും പള്ളികളില്‍ പോകാറില്ലെന്നാണ് കമ്മ്യൂണിസ്റ്റ് നേതാവിന്റെ കണ്ടെത്തല്‍. വിശ്വാസികള്‍ പോകാതായതോടെ അവിടങ്ങളില്‍ പള്ളികള്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണന്നും ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണ് വിലയെന്നുമായിരുന്നു ഗോവിന്ദന്റെ വിവാദ പ്രസ്താവന. കേരളത്തില്‍ നിന്നുള്ളവര്‍ അവിടെ പള്ളികളില്‍ പോകുന്നുണ്ടന്നും ഗോവിന്ദന്‍ പറഞ്ഞു.
സിഖുകാര്‍ തങ്ങളുടെ ക്ഷേത്രമാക്കാന്‍ പള്ളി വാങ്ങി. മലയാളികള്‍ ചേര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും ഗോവിന്ദന്‍ തുടര്‍ന്ന് പറഞ്ഞു.
ഇംഗ്ലണ്ടില്‍ വൈദികരുടെയും കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായി മാറിയെന്നും ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് അവര്‍ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു അദേഹത്തിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളാണ് ഗോവിന്ദന്റെ അതിരു കടന്ന പരാമര്‍ശം.
എന്നാല്‍ ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം ആരെ സുഖിപ്പിക്കാനാണെന്ന് മനസിലാക്കിയ കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഗോവിന്ദനെതിരെ അതിരൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.